മരട്: മരട് സർവീസ് സഹകരണബാങ്കിന്റെ സെക്കൻഡറി, ഹയർ സെക്കൻഡറി വിദ്യാഭ്യാസ പുരസ്ക്കാരങ്ങൾ സ്വാതന്ത്ര്യദിനത്തിൽ വിതരണം ചെയ്യും. ബാങ്ക് അംഗങ്ങളുടെ മക്കളിൽ 2022ലെ എസ്.എസ്.എൽ.സി, പ്ലസ് ടു, സി.ബി.എസ്.ഇ, 10,12, വി.എച്ച്.എസ്.ഇ ക്ലാസുകളിൽ എല്ലാ വിഷയങ്ങളിലും എപ്ലസ് നേടിയവർ ആഗസ്റ്റ് 5 വൈകിട്ട് 4ന് മുമ്പായി അംഗമായ മാതാപിതാക്കൾ മുഖേന ബാങ്ക് ഹെഡ് ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ: 8075339673.