തൃപ്പൂണിത്തുറ: കേരളാ പ്രദേശ് ഗാന്ധിദർശൻ വേദിയുടെ പരിസ്ഥിതി പ്രവർത്തനങ്ങളുടെ ഭാഗമായി ഉദയംപേരൂർ വലിയകുളം ഗവ. ജെ.ബി.സ്കൂളിലെ വിദ്യാർത്ഥികൾക്ക് പ്ലാവിൻ തൈകൾ വിതരണം ചെയ്തു. ഗാന്ധിദർശൻ വേദി സംസ്ഥാന ചെയർമാനും കാലടി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ. എം.സി. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു. ജോൺസൺ മുളക്കുളം അദ്ധ്യക്ഷത വഹിച്ചു. ഗാന്ധിദർശൻ വേദി തൃപ്പൂണിത്തുറ നിയോജക മണ്ഡലം ചെയർമാൻ ടി.ആർ. രാജു മുഖ്യ പ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രസ് ഷൈനി മാത്യു, പി.എ.തങ്കച്ചൻ, സാജു പൊങ്ങലായി, ജോൺ ജേക്കബ്ബ്, അഡ്വ. കെ.തവമണി, ബിനു ജോഷി, കെ.എം.ദേവരാജ്, കെ.വി. പ്രദീപ്, ഇ.ആർ.സണ്ണി, സുധീർ പി.എം, മനോജ് മുരളി തുടങ്ങിയവർ സംസാരിച്ചു.