കോലഞ്ചേരി: കടയിരുപ്പ് റെസിഡന്റ്സ് അസോസിയേഷൻ ഒമ്പതാംവാർഷികം വടവുകോട് ബ്ലോക്ക് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് ബിനീഷ് പുല്യാട്ടേൽ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.എം. എൽദോ അദ്ധ്യക്ഷനായി. നടപ്പുവർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾ ഐക്കരനാട് ബാങ്ക് പ്രസിഡന്റ് കെ.എം. മോഹനൻനായർ ഉദ്ഘാടനം ചെയ്തു. കടയിരുപ്പ് ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ബസിൽ യാത്ര ചെയ്യുന്ന നിർദ്ധന വിദ്യാർത്ഥികൾക്കായുള്ള സഹായപദ്ധതി പി.ടി.എ പ്രസിഡന്റ് എം.കെ. മനോജ് ഏറ്റുവാങ്ങി. ആശാ വർക്കർമാർക്കുള്ള ഉപഹാരം എം.സി. പൗലോസ് വിതരണംചെയ്തു.