തോപ്പുംപടി: കരുവേലിപ്പടി ടാഗോർ ലൈബ്രറിയിൽ ടാഗോർ ടാക്കീസ് പ്രതിമാസ സിനിമാ പ്രദർശനത്തിന്റെ ഭാഗമായി 18ന് വൈകിട്ട് 6ന് ദ ഹർട്ട് ലോക്കർ എന്ന സിനിമ പ്രദർശിപ്പിക്കും. ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കതറിൻ ബിഗലോ സംവിധാനം ചെയ്ത് 2008ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് 6 ഓസ്കാർ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.