ഫോർട്ടുകൊച്ചി: കൊച്ചി കോർപ്പറേഷൻ ഒന്നാംഡിവിഷനിലുള്ള മുഴുവൻ സ്ക്കൂളുകളുടെയും ശുചീകരണ പ്രവർത്തനങ്ങലും ഞങ്ങളും കൃഷിയിലേയ്ക്ക് എന്ന പദ്ധതിയുടെ ഉദ്ഘാടനവും സാന്റാക്രൂസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ കൊച്ചി കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ നിർവഹിച്ചു. പ്രിൻസിപ്പൽ വിധു ജോയ്, ഹെഡ്മിസ്ട്രസുമാരായ മിനി കെ.ജെ, ജെസി മായ, പി.ടി.എ പ്രസിഡന്റ് റജീന മജീദ്, ഡി.ഡി.ഇ ഓഫീസ് സ്റ്റാഫ് ജീന മേരി, ദിവ്യ ബെനറ്റ്, അദ്ധ്യാപകരായ സുബൈർ പി.എം, ഫെബിൻ സേവ്യർ എന്നിവർ സംസാരിച്ചു.