തോപ്പുംപടി: നഗരസഭയുടെ ഗ്രാന്റ് വർദ്ധിപ്പിക്കണമെന്ന് യു.ഡി.എഫ് കൗൺസിലർമാർ ആവശ്യപ്പെട്ടു.അങ്കണവാടി ജീവനക്കാരുടെ പ്രതിഫലവും ലൈഫ് വായ്പാ തിരിച്ചടവും ബ്രഹ്മപുരം വായ്പാതുകയുമായി പ്ലാൻ ഫണ്ടിൽ നിന്നും 23.74 കോടി രൂപ കുറവു ചെയ്യുമ്പോൾ 51 കോടി മാത്രമാണ് പൊതു വികസനത്തിന് ചെലവഴിക്കാൻ കഴിയുന്നത്. ഇത് നഗര വികസന പ്രവർത്തനങ്ങളെ വലിയ തോതിൽ ബാധിക്കും. അമൃത് ഗുണഭോക്തൃവിഹിതമായ നാലുകോടി മാറ്റിയാൽ വികസന ഫണ്ട് വീണ്ടും ഗണ്യമായി കുറയും. അതിനാൽ വികസന ഫണ്ട് ഗ്രാന്റ് വർദ്ധിപ്പിക്കണമെന്ന് കൊച്ചി നഗരസഭാ പ്രതിപക്ഷ നേതാവ് അഡ്വ. ആന്റണി കുരീത്തറ, പാർലിമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോട്ടിൽ എന്നിവർ ആവശ്യപ്പെട്ടു.