
അങ്കമാലി: അങ്കമാലി എസ്‌പോയർ അക്കാദമിയുടെയും ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്രയുവജന നൈപുണ്യദിനാഘോഷം സംഘടിപ്പിച്ചു. സി. എസ്.എ. ആഡിറ്റോറിയത്തിൽ ബെന്നി ബഹ്‌നാൻ എം.പി. ഉദ്ഘാടനം ചെയ്തു. എസ്‌പോയർ അക്കാദമി ഡയറക്ടർ പൗലോസ് തേപ്പാല അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ റെജി മാത്യു മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം.വർഗീസ്, എസ്‌പോയർ അക്കാദമി ഡപ്യൂട്ടി മാനേജർ ഇ.എ.ഓസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.