കൊച്ചി:ആലുവ ബ്ലഡ് ബാങ്ക്,​ പൊലീസ് എന്നിവയുമായി സഹകരിച്ച് കൊച്ചി ഇൻഫോപാർക്ക് ജീവനക്കാർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. പൊലീസ് കമാൻഡൻഡ് കെ.എൻ. അരവിന്ദൻ ഉദ്ഘാടനം നിർവഹിച്ചു.

ഇൻഫോപാർക്ക് മാനേജർ റെജി കെ.തോമസ്, അസിസ്റ്റന്റ് മാനേജർ എൻ.ജി.സജിത്ത്, ജൂനിയർ ഓഫീസർ അനിൽ മാധവൻ എന്നിവർ പങ്കെടുത്തു. എസ്.ഐമാരായ ജോസ് ജോൺ സ്വാഗതവും ശരത് കുമാർ നന്ദിയും പറഞ്ഞു.ഐ.ടി ജീവനക്കാരും പൊലീസ് ഉദ്യോഗസ്ഥരുമുൾപ്പെടെ നൂറോളം പേർ രക്തം ദാനം ചെയ്തു.