മൂവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കല്ലൂർക്കാട് പി.എച്ച്.സിയിൽ ഡോക്ടറുടെ സേവനവും മരുന്നുകളുടെ വിതരണവും ഇനി മുതൽ രാവിലെ 9 മുതൽ വൈകിട്ട് നാല് വരെ. പ്രവർത്തന സമയം ദീർഘിപ്പിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനവും മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് 16 ലക്ഷം രൂപ മുടക്കി പണി കഴിപ്പിച്ച പേഷ്യന്റ്സ് വെയിറ്റിംഗ് ബേയുടെയും അനുബന്ധ നിർമ്മാണങ്ങളുടെയും ഉദ്ഘാടനവും ഇന്ന് രാവിലെ 10.30ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഡോ.ജോസ് അഗസ്റ്റിൻ നിർവഹിക്കും. വൈസ് പ്രസിഡന്റ് മേഴ്സി ജോർജ് അദ്ധ്യക്ഷത വഹിക്കും. ആശാവർക്കർമാർക്കും പാലിയേറ്റീവ് ശുശ്രൂഷകർക്കും അനുവദിച്ചിട്ടുള്ള കെട്ടിടത്തിന്റെ താക്കോൽദാന കർമ്മവും പ്രസിഡന്റ നിർവഹിക്കും. ആരോഗ്യപ്രവർത്തകർക്കുള്ള മാസ്കുകൾ,മേശകൾ, കസേരകൾ, അലമാരകൾ എന്നിവയുടെ വിതരണോദ്ഘാടനം വികസനകാര്യ ചെയർപേഴ്സൺ രമ രാമകൃഷ്ണനും ആരോഗ്യ -വിദ്യാഭ്യാസ ചെയർമാൻ റിയാസ്ഖാനും ചേർന്ന് നിർവഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് ഫ്രാൻസീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ബെസ്റ്റിൻ ചേററ്റർ,ജോസി ജോളി,സിബിൾ സാബു, റീന സജി, കെ.ജി.രാധാകൃഷ്ണൻ, ഷിവാഗോ തോമസ്, ഒ.കെ. മുഹമ്മദ്, അഡ്വ. ബിനി ഷൈമോൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, ഷൈനി ജെയിംസ് ബി.ഡി. ഒ എം.ജി. രതി, മെഡിക്കൽ ഓഫീസർ ഡോ. ബ്ലെസി പോൾ എന്നിവർ സംസാരിക്കും.