പെരുമ്പാവൂർ: ആലുവ-പെരുമ്പാവൂർ കെ.എസ്.ആർ.ടി.സി റോഡ് ഉടൻ നന്നാക്കണമെന്നാവശ്യപ്പെട്ട് മുൻ മന്ത്രി ടി.എച്ച്.മുസ്തഫ മുഖ്യമന്ത്രിക്ക് കത്തയച്ചു. വാഹനത്തിരക്ക് ഏറെയുള്ള റോഡ് തകർന്നിട്ടും ആരും തിരിഞ്ഞുനോക്കുന്നില്ലെന്ന് മുസ്തഫ കത്തിൽ പറഞ്ഞു. റോഡ് സഞ്ചാരയോഗ്യമാക്കിയാൽ നിരവധിപേർക്ക് ഉപകാരപ്രദമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.