പെരുമ്പാവൂർ:എൽ.ഡി.എഫ്. സർക്കാരിനും മുഖ്യമന്ത്രിയ്ക്കുംനേരെ നടക്കുന്ന ദുഷ്പ്രചാരണങ്ങൾക്കെതിരെ സി.പി.എം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ ജാഥ സമാപിച്ചു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം അഡ്വ. പുഷ്പദാസാണ് ജാഥ നയിച്ചത്. ഇടവൂരിൽ നിന്ന് ആരംഭിച്ച ജാഥ ജില്ലാ കമ്മിറ്റി അംഗം കെ.തുളസി ഉദ്ഘാടനം ചെയ്തു. ഒക്കൽ ലോക്കൽ കമ്മിറ്റി അംഗം എസ്. ബിജു അദ്ധ്യക്ഷത വഹിച്ചു. കെ. ബി.മൊയ്തീൻകുട്ടി സംസാരിച്ചു. ഒക്കൽ, വല്ലം, വല്ലം കൊച്ചങ്ങാടി, കാഞ്ഞിരക്കാട്, ഒന്നാം മൈൽ, ഇരിങ്ങോൾ തുടങ്ങിയ സ്വീകരണ കേന്ദ്രങ്ങളിൽ ജില്ലാ കമ്മിറ്റി അംഗം ഡോ. പ്രിൻസി കുര്യാക്കോസ്, സി.പി.എം. ഏരിയാ സെക്രട്ടറി സി.എം.അബ്ദുൾ കരിം, എസ്.മോഹനൻ, നിഖിൽ ബാബു, വി.എം.ജുനൈദ്, കെ.എം.അൻവർ അലി, ആർ.അനീഷ്, കെ.പി.അശോകൻ, വി.പി.ഖാദർ, ഷീല സതീശൻ, എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം പി.സി.ബാബു അദ്ധ്യക്ഷത വഹിച്ചു.