anusmaranam
എ.ജെ.ജോസഫ് അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

പനങ്ങാട്: കുമ്പളം പഞ്ചായത്ത്‌ പ്രസിഡന്റ്, പനങ്ങാട് സഹകരണബാങ്ക് പ്രസിഡന്റ്, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്ന എ.ജെ. ജോസഫി​ന്റെ നാലാമത് ചരമവാർഷികം ചേപ്പനം - ചാത്തമ്മ വാർഡ് കോൺഗ്രസ്‌ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ ചേപ്പനത്ത് ആചരിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി ഷെറിൻ വർഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി സി.എക്സ്. സാജി അദ്ധ്യക്ഷനായി.

റാങ്ക് ജേതാക്കളായ അനീറ്റ സോളമൻ, രഞ്ജിനി ശിവപ്രസാദ്, ഫുൾ എ പ്ലസ് വിജയികളായ കാവേരി ശിവപ്രസാദ്, അമിഷ ജോൺസൻ, അന്ന മരിയ റോസ് എന്നിവരെ ആദരിച്ചു. ജില്ലാ പഞ്ചായത്ത്‌ മെമ്പർ ദീപു കുഞ്ഞുകുട്ടി, കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ് ബേസിൽ മൈലന്തറ, മണ്ഡലം പ്രസിഡന്റ് എൻ.പി. മുരളീധരൻ, സഹകരണബാങ്ക് പ്രസിഡന്റ് കെ.എം. ദേവദാസ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അഫ്സൽ നമ്പ്യാരത്ത്, ജോളി പവ്വത്തിൽ, ജോസ് വർക്കി, പഞ്ചായത്ത് മെമ്പർ ബിസി പ്രദീപ്, ബ്ലോക്ക് സെക്രട്ടറി എം.ഡി. ബോസ്, വാർഡ് പ്രസിഡന്റുമാരായ പി.എഫ്. ജോസഫ്, എം.ഐ. കരുണാകരൻ, കെ.ഐ. പപ്പൻ, സി.ടി. അനീഷ്‌, വിൻസെന്റ്, ലിജു പൗലോസ്, ടെൻസൻ ജോർജ് എന്നിവർ സംസാരിച്ചു.