പെരുമ്പാവൂർ: മഞ്ഞപ്പെട്ടി പ്രതിഭ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയം നേടിയവരെയും യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെയും ആദരിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സജീവ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഷൗക്കത്ത് അദ്ധ്യക്ഷത വഹിച്ചു. നസീർ കാക്കനാട്ടിൽ, സി.എസ്. രാധാകൃഷ്ണൻ,സി.എ.റഫീഖ് എന്നിവർ സംസാരിച്ചു.