മൂവാറ്റുപുഴ: കേരള പ്രിന്റേഴ്സ് അസോസിയേഷൻ മൂവാറ്റുപുഴ മേഖലാ സമ്മേളനം നാളെ ഉച്ചയ്ക്ക് രണ്ടിന് അഡ്വ.ഡീൻ കുര്യാക്കോസ് എം.പി. ഉദ്ഘാടനം ചെയ്യും. മേഖലാ പ്രസിഡന്റ് ബേബി മാത്യു അദ്ധ്യക്ഷത വഹിക്കും. മൂവാറ്റുപുഴ മുനിസിപ്പൽ ചെയർമാൻ പി.പി.എൽദോസ് മുഖ്യാതിഥിയാകും. സംസ്ഥാന കമ്മിറ്റി അംഗം ഇ.വി.രാജൻ ആമുഖ പ്രഭാഷണം നടത്തും. കെ.പി.എ.ഇടുക്കി ജില്ലാ പ്രസിഡന്റ് മധു തങ്കശേരി ക്ലാസെടുക്കും. വാർഷിക പൊതുയോഗം കെ.പി.എ.ജില്ലാ പ്രസിഡന്റ് ബിനുപോൾ ഉദ്ഘാടനം ചെയ്യും. എസ്.എസ്.എൽ.സി,പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയവർക്ക് വിദ്യാഭ്യാസ അവാർഡും സമ്മാനിക്കും.