പെരുമ്പാവൂർ: എറണാകുളം ജില്ലയിലെ ഹയർ സെക്കൻഡറി സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹ്യൂമൺ റൈറ്റ്‌സ് ഫോറം സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ കാമ്പയിൻ ബ്ലാക്ക് മൂണിന് തുടക്കം. ജില്ലാതല ഉദ്ഘാടനം ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളിൽ പെരുമ്പാവൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാനി അബു നിർവഹിച്ചു. ജില്ലാ പ്രസിഡന്റ് അനീഷ് കോര അദ്ധ്യക്ഷത വഹിച്ചു. അഡ്വ.സാബു ജോസഫ്, സ്‌കൂൾ പ്രിൻസിപ്പൽ ബാബുരാജ്, പി. ടി .എ പ്രസിഡന്റ് പി.ഐ.നാദിർഷ, ബിജോ ഐസക് തുടങ്ങിയവർ സംസാരിച്ചു. പെരുമ്പാവൂർ എക്‌സൈസ് ഓഫീസർ ഗോപാലകൃഷ്ണൻ, റിട്ട. എക്‌സൈസ് ഇൻസ്‌പെക്ടർ പോൾ തോമസ് തുടങ്ങിയവർ ക്ലാസ് നയിച്ചു.