പെരുമ്പാവൂർ: ആയുർവേദ ചികിത്സാ സ്ഥാപനമായ ശ്രീ സ്വാമി വൈദ്യ ഗുരുകുലം ട്രസ്റ്റ് പെരുമ്പാവൂർ ട്രാഫിക് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥർക്ക് കുടകൾ കൈമാറി. വൈദ്യ ഗുരുകുലം ആർ.എം.ഒ ഡോ.ബിന്ദു അരുൺ ട്രാഫിക് യൂണിറ്റ് എസ്.എച്ച്.ഒ അബ്ദുൽ റഹ്മാന് കുടകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു. ഗുരുകുലം പി.ആർ.ഒ ഹരി, സബ് ഇൻസ്പെക്ടർ അബ്ദുൽ ഖാദർ, സിവിൽ പൊലീസ് ഓഫീസർമാരായ മുഹമ്മദ് റഫീഖ്, എം.എസ്.സുരേഷ്, ജിജോ വർഗീസ്,ഹോംഗാർഡ് പ്രദീപ് എന്നിവർ പങ്കെടുത്തു.