പെരുമ്പാവൂർ: ദീർഘകാലം പെരുമ്പാവൂർ എസ്.എൻ.ഡി.പി.ശാഖാ യോഗം പ്രസിഡന്റും ശ്രീനാരായണ ഗുരുകുലം ചരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറിയുമായിരുന്ന എം.കെ.വിശ്വനാഥൻ മാസ്റ്ററെ നാരായണ ഗുരുകുലം സ്റ്റഡി സർക്കിളിന്റെ ആഭിമുഖ്യത്തിൽ അനുസ്മരിക്കുന്നു. നാളെ രാവിലെ 10 മണിക്ക് പെരുമ്പാവൂർ എസ്.എൻ.ഡിപി ശാഖാ ഹാളിലാണ് അനുസ്മരണ സമ്മേളനം. നഗരസഭാ കൗൺസിലർ ടി.ജവഹറിന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സമ്മേളനം എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. അഡ്വ.എൽദോസ് കുന്നപ്പിള്ളി എം. എൽ.എ. മുഖ്യാഥിതിയാകും. സ്വാമിനി ജ്യോതിർമയി ഭാരതി, (മംഗലഭാരതി ആശ്രമം ), എസ്.എൻ.ഡി.പി യോഗം കുന്നത്തുനാട് യൂണിയൻ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ.കർണ്ണൻ, മുനിസിപ്പൽ ചെയർമാൻ ടി.എം.സക്കീർ ഹുസൈൻ, ടെൽക് മുൻ ചെയർമാൻ അഡ്വ.എൻ.സി.മോഹനൻ, മുൻ എം.എൽ.എ സാജു പോൾ,കേരള ബ്രാഹ്മണ സഭാ പ്രസിഡന്റ് എൻ രാമചന്ദ്രൻ, വടർകുറ്റി സമൂഹം പ്രസിഡന്റ് എൻ.ഹരിഹര സുബ്രഹ്മണ്യ അയ്യർ,കോതമംഗലം എസ്. എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് അജി നാരായണൻ, കുന്നത്തുനാട് എസ്.എൻ.ഡി.പി യൂണിയൻ മുൻ പ്രസിഡന്റ് അഡ്വ ടി.എ.വിജയൻ, മുൻ യൂണിയൻ സെക്രട്ടറി അഡ്വ.ആർ. അജന്തകുമാർ,ശ്രീനാരായണ ഗുരുകുലം ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ.അനിലൻ, വായനാപൂർണിമ കോ ഓർഡിനേറ്റർ ഇ.വി.നാരായണൻ മാസ്റ്റർ,കാഞ്ഞിരക്കാട് എസ്.എൻ.ഡി.പി ശാഖാ പ്രസിഡന്റ് പി.മനോഹരൻ, പെരുമ്പാവൂർ എസ്.എൻ.ഡി.പി ശാഖാ സെക്രട്ടറി സി.കെ. സുരേഷ് ബാബു,മുതുകാട്ട് ഫാമിലി ട്രസ്റ്റ് സെക്രട്ടറി എം.പി. സത്യൻ, നാരായണ ഗുരുകുലം സ്റ്റഡി സർക്കിൾ താലൂക്ക് കൺവീനർ എം.എസ്.സുരേഷ്, ഡോ. സുധീഷ് മണലിൽ(പ്രിൻസിപ്പൽ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രി കൾച്ചർ അമൃത യൂണിവേഴ്‌സിറ്റി, കോയമ്പത്തൂർ )എന്നിവർ സംസാരിക്കും.