കൊച്ചി: കൊച്ചി കോർപ്പറേഷൻ ആർട്ട് സ്‌പേസ് കൊച്ചിയുടെ (ആസ്‌ക്) നേതൃത്വത്തിൽ ലോകധർമിയുടെ കുട്ടികളുടെ നാടകസംഘമായ 'മഴവില്ലിന്റെ' 'ദി ബോട്ട് ബോയ്' ഇന്ന് വൈകിട്ട് 6.30ന് എറണാകുളം ടൗൺഹാളിൽ അരങ്ങേറും. കേന്ദ്ര സർക്കാരിന്റെ ആസാദി കാ അമൃത് മഹോത്സവ്, നാഷണൽ സ്കൂൾ ഒഫ് ഡ്രാമ, ജി.സി.ഡി.എ, സി -ഹെഡ് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ലോകധർമി തി​യേറ്റർ സ്ഥാപകൻ ചന്ദ്രദാസനാണ് നാടകത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് .