കൊച്ചി : മാമംഗലം അഞ്ചുമന ദേവീക്ഷേത്രത്തിൽ രാമായണ മാസാചരണത്തോടനുബന്ധിച്ച് കർക്കടകമാസത്തിൽ എല്ലാദിവസവും ഗണപതിഹവനം, ഭഗവതിസേവ, തൃകാലപൂജ, രാമായണപാരായണം എന്നിവ ഉണ്ടായിരിക്കും. പുലിയന്നൂർ ശശി നമ്പൂതിരിപ്പാടിന്റെയും മേൽശാന്തി മഴുവഞ്ചേരി അനീഷ് ഡി നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ നാളെ രാവിലെ 5.30ന് 108 നാളികേരക്കൂട്ടിന്റെ അഷ്ടദ്രവ്യമഹാഗണപതിഹവനം നടത്തും.