മൂവാറ്റുപുഴ: തേനിയിൽ വാഹനം ഇടിച്ച് യുവാവ് മരിച്ചു. തൃക്കളത്തൂർ മ്യാലിൽ പുത്തൻപുരയിൽ പരേതനായ കൃഷ്ണന്റെ മകൻ അനൂപ് എം.കെ (32 )ആണ് മരിച്ചത്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. വ്യാഴാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. തേനിയിൽ കരിങ്കൽ ക്വാറി ജീവനക്കാരനായ അനൂപ് സൂഹൃത്തുക്കളോടൊപ്പം ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിന് എത്തിയതായിരുന്നു. ഇവർ വന്ന ബൊലോറ നിർത്തി കൂട്ടുകാരെ ഇറക്കിയശേഷം ബൊലോറയുടെ ഡോറടയ്ക്കവെ മറ്റൊരു വാഹനം വന്നിടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനാണ്.
മാതാവ് : അപ്‌സര കൃഷ്ണൻ. അനുപമ സഹോദരിയാണ്.