കൊച്ചി: ചിട്ടിയുടെ ചരക്കുസേവനനികുതി 12%ത്തിൽനിന്ന് 18% ആക്കി വർദ്ധിപ്പിച്ച നടപടിയിൽ പ്രതിഷേധിച്ച് ഓൾ കേരള അസോസിയേഷൻ ഒഫ് ചിട്ടിഫണ്ട്‌സിന്റെ നേതൃത്വത്തിൽ എറണാകുളം ചരക്കുസേവനനികുതി ഓഫീസിനുമുമ്പിൽ ധർണനടത്തി. ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ.പി. ഗീവർഗീസ് ബാബു അദ്ധ്യക്ഷനായി. ജന്റിൽമാൻ കെ. ബാബു, അനു ടി. ജോർജ്, ഇ.പി. ജോസ്, ഡോ. ബിനീഷ് ജോസഫ്, എം.സി. പോൾസൺ, സജി തോമസ്, ജോസ് അയിലേടം, അഡ്വ. തര്യൻ കടവൻ, ഡൊമനിയാ നോസ് എന്നിവർ സംസാരിച്ചു.