കൊച്ചി: സപ്ളൈകോ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കടവന്ത്ര മാവേലി ഭവനിലേക്ക് മാർച്ചും ധർണയും നടത്തി. ശമ്പള പരിഷ്കരണം നടപ്പിലാക്കുക, കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സി.ഐ.ടി.യു അഖിലേന്ത്യാ സെക്രട്ടറി കെ. ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു. എസ്. ശർമ്മ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ വർക്കിംഗ് പ്രസിഡന്റ് എൻ.എ.മണി, ട്രഷറർ സി.കെ. ശൈലേഷ് കുമാർ, ജി. സുധാകുമാരി, അജിത്ബാൽ എന്നിവർ സംസാരിച്ചു.