വൈപ്പിൻ: എടവനക്കാട് എസ്.ഡി.പി വൈ. കെ. പി. എം. ഹൈസ്‌കൂളിൽ അന്താരാഷ്ട്ര ജനസംഖ്യാദിനം ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് ഒരാഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സി.രത്‌നകല നിർവഹിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി പോസ്റ്റർ പ്രദർശനം, ക്വിസ് പ്രോഗ്രാം എന്നിവ സംഘടിപ്പിച്ചു. കേഡറ്റുകൾ പ്ലക്കാർഡുകൾ നിർമ്മിച്ച് ബോധവത്കരണ സന്ദേശങ്ങൾ എഴുതുകയും പ്രദർശിപ്പിക്കുകയും ചെയ്തു. എസ്.പി.സി ഡ്രിൽ ഇൻസ്ട്രക്ടർ കെ.പി.മിനീഷ്, റിട്ട. എസ്.ഐ. ഇ. എം. പുരുഷോത്തമൻ, അദ്ധ്യാപകരായ കെ.ജി.ഹരികുമാർ, ആർ.നിഷാര എന്നിവർ സംസാരിച്ചു.