കൊച്ചി: ഉദയംപേരൂർ ശ്രീനാരായണ വിജയ സമാജം സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നാളെ രാവിലെ 5.45ന് ഗണപതി ഹോമത്തോടെ രാമായണമാസാചരണത്തിന് തുടക്കമാകും. തുടർന്ന് രാമായണ പാരായണം. വൈകിട്ട് അഞ്ചിന് ഭഗവതി സേവ. ഏഴിന് ചതയദിന പ്രഭാഷണം.
തെക്കൻ പറവൂർ വേണുഗോപാല ക്ഷേത്രം
തെക്കൻപറവൂർ ശ്രീവേണുഗോപാല ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന്റെ ഭാഗമായി നാളെ രാവിലെ 5.30ന് സമൂഹഗണപതി ഹോമം. രാമായണ പാരായണം. വൈകിട്ട് ആറിന് ഭഗവതി സേവ. ആഗസ്റ്റ് 8 മുതൽ 16 വരെ രാവിലെ ഗണപതി ഹോമവും ഭഗവതി സേവയും ഒൗഷധക്കഞ്ഞി വിതരണവും.