പറവൂർ: സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെയുള്ള കള്ളപ്രചാരണങ്ങൾ തള്ളിക്കളയുക, വർഗ്ഗീയതയ്ക്കെതിരെ അണിനിരക്കുക എന്നീ മുദ്രവാക്യങ്ങളുയർത്തി സി.പി.എം ഏരിയാ സെക്രട്ടറി ടി.ആർ.ബോസ് കാപ്ടനായ പറവൂർ ഏരിയാ പ്രചാരണ ജാഥ സമാപിച്ചു. പെരുമ്പടന്നയിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. സി.എ.രാജീവ് അദ്ധ്യക്ഷത വഹിച്ചു. എൻ.എസ്. അനിൽകുമാർ, സി.പി.ജയൻ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.ഡി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സി.കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ പി.എസ്. ഷൈല, ടി.വി. നിധിൻ, കെ.എ. വിദ്യാനന്ദൻ, എ.ബി. മനോജ് തുടങ്ങിയവർ സംസാരിച്ചു.