കൊച്ചി: കെ.എസ്.ഇ.ബി. കമ്പനിയാക്കിയ സമയത്ത് ജീവനക്കാരുമായുണ്ടാക്കിയ കരാർ പ്രകാരമുള്ള തുക പെൻഷൻ ഫണ്ടിൽ നിക്ഷേപിക്കാൻ സർക്കാരും ബോർഡും തയാറാകണമെന്ന് കെ.എസ്.ഇ.ബി പെൻഷനേഴ്‌സ് കൂട്ടായ്മയുടെ കേന്ദ്ര നിർവാഹക സമിതി ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. മുഹമ്മദലി റാവുത്തർ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.അശോക് കുമാർ, ബി.ജഗദാനന്ദ്, സംസ്ഥാന ഭാരവാഹികളായ വി.പി. രാധാകൃഷ്ണൻ, സി.കെ.ജയകുമാർ, കെ.രാധാകൃഷ്ണകുമാർ, ഗീത ആർ. നായർ, ആർ.സ്വാമിനാഥൻ, ജി.മോഹനൻ എന്നിവർ പ്രസംഗിച്ചു.