വൈപ്പിൻ: തീർത്ഥാടന കേന്ദ്രമായ പള്ളിപ്പുറം ബസിലിക്കയിൽ മഞ്ഞുമാതാവിന്റെ 515-ാമത് കൊമ്പ്രേരിയ തിരുനാളിനോടനുബന്ധിച്ച് 18 മുതൽ 20 വരെ കുടുംബ നവീകരണ ധ്യാനം നടക്കുമെന്ന് റെക്ടർ ബെഞ്ചമിൻ ജൈജു ഇലഞ്ഞിക്കൽ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5 മുതൽ രാത്രി 9 വരെയാണ് ധ്യാനം. ഫാ.ജേക്കബ് മഞ്ഞളി നയിക്കും. ജപമാല, ദിവ്യബലി, ധ്യാനം, ദിവ്യകാരുണ്യആരാധന എന്നിവ നടക്കും. 21 മുതൽ 29 വരെ നവനാൾ ദിനത്തോടനുബന്ധിച്ച് ജപമാല, ദിവ്യബലി, നൊവേന, ദിവ്യകാരുണ്യആരാധന എന്നിവ നടക്കും.