ആലുവ: രാജ്യത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ 97-ാം റാങ്ക് നേടി ആലുവ യു.സി കോളേജ് മികച്ച സ്ഥാനം കൈവരിച്ചു. ദേശീയതലത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണമേന്മ പരിശോധനയെ ആസ്പദമാക്കിയാണ് കേന്ദ്രസർക്കാർ ദേശീയ റാങ്കിംഗ് തയ്യാറാക്കുന്നത്. ഗവേഷണ സൗകര്യങ്ങൾ, അദ്ധ്യാപക-വിദ്യാർത്ഥി അനുപാതം, ഭൗതിക സൗകര്യങ്ങൾ, അദ്ധ്യാപക നിലവാരം, ഗവേഷണ പ്രസിദ്ധീകരണങ്ങൾ തുടങ്ങിയവയാണ് പ്രധാന മാനദണ്ഡം. രാജ്യത്തെ നൂറു കണക്കിന് സ്ഥാപനങ്ങളെ വിലയിരുത്തി തയ്യാറാക്കിയ പട്ടികയിൽ 97 -ാം സ്ഥാനം നേടാൻ കഴിഞ്ഞത് ശതാബ്ദി വർഷത്തിൽ യു.സി കോളേജിന് ഇരിട്ടി മധുരമായി.