
കൊച്ചി: എസ്.എൻ.ഡി.പി യോഗം എരൂർ സൗത്ത് ശാഖയിലെ ശ്രീനാരായണ സ്വയംസഹായ സംഘത്തിന്റെ 15-ാം വാർഷികം ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് എസ്.ഗോപാലകൃഷ്ണൻ 80 വയസ് പൂർത്തിയായ സരോജനി പവിത്രനേയും രാജേശ്വരി ദാമോദരനേയും പൊന്നാടയണിയിച്ച് ആദരിച്ചു. ശാഖാ സെക്രട്ടറി കെ.കെ.പ്രസാദ്, ശാഖാ വൈസ് പ്രസിഡന്റും കണയന്നൂർ യൂണിയൻ യൂത്ത് മൂവ്മെന്റ്
സെക്രട്ടറിയുമായ യു.എസ്.ശ്രീജിത്ത്, കൺവീനർ പ്രസന്ന ഗോപിദാസ്, ജോയിന്റ് കൺവീനർ സുധ പ്രദീപ്, വസന്ത പ്രസാദ് തുടങ്ങിയവർ സംസാരിച്ചു.