വൈപ്പിൻ:പളളിപ്പുറം സർവ്വീസ് സഹകരണ ബാങ്കിന്റെ 'സാന്ത്വനം’ വാർഷിക പെൻഷൻ പദ്ധതിക്ക് അപേക്ഷകൾ ക്ഷണിച്ചു. ബാങ്കിൽ അംഗത്വം എടുത്ത് 10 വർഷവും 75 വയസും പൂർത്തിയായ അംഗങ്ങൾക്കാണ് ബാങ്കിന്റെ വാർഷിക പെൻഷന് അർഹതയുള്ളത്. വയസ് കണക്കാക്കുന്നതിന് ബാങ്കിൽ നിന്ന് നൽകിയിട്ടുള്ള തിരിച്ചറിയൽ കാർഡിൽ രേഖപ്പെടുത്തിയിട്ടുള്ള ജനന തീയതി മാത്രമേ മാനദണ്ഡമായി സ്വീകരിക്കുകയുളളൂ. പൂരിപ്പിച്ച അപേക്ഷകൾ ആഗസ്റ്റ് 16 വരെ അതാത് ശാഖകളിൽ സ്വീകരിക്കും. നിലവിൽ പെൻഷൻ വാങ്ങുന്നവർ അപേക്ഷ സമർപ്പിക്കേണ്ടതില്ലായെന്ന് സെക്രട്ടറി അറിയിച്ചു.