fhc-lab

ആലങ്ങാട്: വിദഗ്ദ്ധ ജീവനക്കാരില്ലാത്തതിനാൽ ആലങ്ങാട് പഞ്ചായത്തിന്റെ കരിങ്ങാം തുരുത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഒരു മാസമായി പൂട്ടിക്കിടക്കുന്നു. ലാബ് ടെക്നീഷ്യൻ ഒരു മാസം മുമ്പാണ് സ്ഥലം മാറിപോയത്. പകരം നിയമനം നടത്താതിൽ ലാബ് താത്കാലികമായി അടച്ചിട്ടിരിക്കുകയാണ്. മഴക്കാലമായത്തോടെ രോഗികളുടെ എണ്ണം കൂടുന്നതിനിടെയാണിത്. സ്വകാര്യ ലാബുകളെയാണ് പലരും ആശ്രയിക്കുന്നത്. ദീർഘനാൾ ലാബ് പ്രവർത്തിക്കാതിരുന്നാൽ ലക്ഷങ്ങൾ വില വരുന്ന ഉപകരണങ്ങൾ തകരാറിലാവാൻ സാദ്ധ്യതയുണ്ടെന്ന് നാട്ടുകാർ പറയുന്നു. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ആവശ്യമായ ജീവനക്കാരെ നിയമിച്ച് ലാബ് തുറന്നു പ്രവർത്തിപ്പിക്കണമെന്ന് ബി.ജെ.പി. ആലങ്ങാട് വെസ്റ്റ് ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ഡി.എം.ഒ, കളക്ടർ എന്നിവർക്ക് ബി.ജെ.പി പരാതി നൽകി.