കോതമംഗലം: സ്കൂൾ കോമ്പൗണ്ടിൽ വൃദ്ധന്റെ മൃതദേഹം പുഴുവരിച്ച നിലയിൽ കണ്ടെത്തി. വർഷങ്ങളായി നേര്യമംഗലത്ത് ഹോട്ടൽ തൊഴിലാളിയായിരുന്ന തിരുവനന്തപുരം സ്വദേശി ധനപാലൻ മണികണ്ഠൻ (71) ആണ് മരിച്ചത്. നേര്യമംഗലം ടൗണിൽ നവോദയ സ്കൂൾ കോമ്പൗണ്ടിനുള്ളിലെ ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്. ഒരാഴ്ചയോളം പഴക്കമുള്ള ശരീരം ദുർഗന്ധം വമിക്കുന്ന നിലയിലാണ് നാട്ടുകാർ കണ്ടെതെന്ന് പൊലീസ് പറയുന്നു.