മൂവാറ്റുപുഴ: സി.പി.എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.ആർ. മുരളീധരൻ ക്യാപ്ടനായ മൂവാറ്റുപുഴ ഏരിയാ കമ്മിറ്റിയുടെ രാഷ്ട്രീയ പ്രചാരണ ജാഥ സമാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.എം.ഇസ്മയിൽ ജാഥ ഉദ്ഘാടനം ചെയ്തു. ആവോലി ലോക്കൽ സെക്രട്ടറി എം.ജെ.ഫ്രാൻസിസ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് അടൂപറമ്പ്,മണിയംകുളം കവല, ആരക്കുഴ ജംഗ്ഷൻ എന്നിവിടങ്ങളിൽ പര്യടനം നടത്തി വാഴപ്പിള്ളിയിൽ സമാപിച്ചു. സമാപന സമ്മേളനം സി.പി.എം ജില്ലാ കമ്മിറ്റി അംഗം അഡ്വ.കെ.എസ്.അരുൺകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി അംഗം എം.എ.സഹീർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം പി. എം.ഇസ്മയിൽ,ജാഥാ ക്യാപ്ടൻ പി.ആർ. മുരളീധരൻ, സി.പി.എം ഏരിയാ സെക്രട്ടറി കെ.പി.രാമചന്ദ്രൻ, മുനിസിപ്പൽ നോർത്ത് ലോക്കൽ സെക്രട്ടറി ആർ.രാകേഷ്, ലോക്കൽ കമ്മിറ്റി അംഗം കെ.ജി. അനിൽകുമാർ എന്നിവർ സംസാരിച്ചു. ജാഥാ മാനേജർ സി.കെ. സോമൻ, സി.പി.എം ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.എൻ.ജയപ്രകാശ്,സാബു ജോസഫ്, സജി ജോർജ്, അനീഷ് എം. മാത്യു എന്നിവർ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.