കൊച്ചി: സൗത്ത് ഇന്ത്യൻ ഡിസൈനർ ഷോയും വി കണക്ട് ഒ.ടി.ടി പ്ലാറ്റ്‌ഫോമും ഇന്ന് വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിലെ ചടങ്ങിൽ മന്ത്രിമാരായ പി.രാജീവ്, മുഹമ്മദ് റിയാസ്, വി.അബ്ദുറഹ്മാൻ, ഹൈബി ഈഡൻ എം.പി, ഉമ തോമസ് എം.എൽ.എ, മേയർ എം. അനിൽകുമാർ, ജി.സി.ഡി.എ ചെയർമാൻ ചന്ദ്രൻ പിള്ള തുടങ്ങിയവർ പങ്കെടുക്കും. ഇൻസ്പയർ ഈവന്റും ലൈവ് ടിവി കേരളയും ചേർന്നാണ് ഡിസൈനർ ഷോ സംഘടിപ്പിക്കുന്നത്. വൈകിട്ട് മൂന്നിന് ഡിസൈനർ ഷോ ആരംഭിക്കും. 15 സീക്വൻസുകളുള്ള ഷോയിൽ നൂറ് മോഡലുകളും 20 സെലിബ്രിറ്റി ഷോ സ്റ്റോപ്പർമാരും പങ്കെടുക്കും. കൈലാഷ്, നേഹ സക്‌സേന എന്നിവർ റാംപിൽ ചുവടുവെയ്ക്കും.