ആലങ്ങാട്: കരുമാല്ലൂർ കൈപ്പെട്ടി ഭഗവതിക്ഷേത്രത്തിൽ രാമായണ മാസാചരണം നാളെ മുതൽ ഓഗസ്റ്റ് 16 വരെ നടക്കും. നാളെ രാവിലെ ആറിന് മേൽശാന്തി രാഗേഷിന്റെ കാർമ്മികത്വത്തിൽ സമൂഹ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകിട്ട് 6.15ന് ദേവീപാരായണം. തുടർന്നുള്ള ദിവസങ്ങളിൽ രാമായണപാരായണവും സഹസ്രനാമാർച്ചയുമുണ്ടാകും. ആഗസ്റ്റ് 7ന് മഹാമൃത്യഞ്ജയ ഹോമം, 16ന് സർവൈശ്വര്യപൂജ എന്നിവയും നടക്കും.