കൊച്ചി: ശാന്തിഗിരിയുടെ കർക്കടക ചികിത്സാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് രാവി​ലെ ഒമ്പതി​ന് ഉമ തോമസ് എം.എൽ.എ. നിർവ്വഹിക്കും. ശാന്തിഗിരി ആശ്രമം പാലാരിവട്ടം ബ്രാഞ്ചിൽ നടക്കുന്ന ചടങ്ങിൽ ആശ്രമം ഇൻചാർജ് സ്വാമി തനിമോഹനൻ ജ്ഞാനതപസ്വി അദ്ധ്യക്ഷത വഹിക്കും.

ശാന്തിഗിരിക്ക് എറണാകുളം സൗത്തിലും കാക്കനാടുമാണ് ആയുർവേദ ആശുപത്രികളുള്ളത്. ബ്രഹ്മചാരി അനൂപ് ടി. പി., അഡ്വ. കെ. സി. സന്തോഷ്‌കുമാർ, പുഷ്പരാജ് ബി.എസ്, ഡോ. കെ.റിജു, അഖിൽ ജെ. എൽ, ഡോ. ആതിര ടി.എ, ഡോ. ഗോപിക ദിലീപ്, ഡോ. ആരതി സഞ്ജു തുടങ്ങിയവർ പങ്കെടുക്കും.