ആലുവ: പൊതുനിരത്തുകളിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും ഫ്ലെക്സ് ബോർഡുകൾ നിറയുന്നു. നടൻ ദിലീപിന് നീതി തേടിയുള്ള ബോർഡുകളടക്കമാണ് നഗരത്തിൽ സ്ഥാപിച്ചിരിക്കുന്നത്. പലതും ദൂരെക്കാഴ്ചയെ മറയ്ക്കുന്നതും റോഡുകൾ കയ്യേറിയതുമാണ്. ഇലക്ട്രിക് പോസ്റ്റുകൾ കൈയ്യേറി വിനൈൽ ബോർഡുകളും ആലുവയിൽ വ്യാപകമായിട്ടുണ്ട്. ജില്ലാ ആശുപത്രിയുടെ മതിലുകളിലെ ബോധവത്കരണ അറിയിപ്പുകളുടെ മുകളിലാണ് ചില സംഘടനകൾ പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയ പാർട്ടികൾ, സംഘടനകൾ, സ്ഥാപനങ്ങൾ തുടങ്ങിയവർ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യ ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ എന്നിവ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് നഗരസഭയും രംഗത്ത് വന്നിട്ടുണ്ട്.