പിറവം: പിറവം മുനിസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലുമുള്ള വെള്ളക്കരം കുടിശിക സംബന്ധമായി പരിഗണിക്കപ്പെടാതെ നിലവിലുള്ള പരാതികളും പുതുതായി സമർപ്പിക്കപ്പെടുന്ന പരാതികളും പരിഹരിക്കുന്നതിനായി ജല അതോറിറ്റി പിറവം സബ് ഡിവിഷന് കീഴിൽ പരാതി പരിഹാര അദാലത്ത് നടത്തും. അമിതമായി കുടിശിക വരുത്തിയിട്ടുള്ള ഉപഭോക്താക്കൾ, കുടിശിക സംബന്ധിയായി റവന്യൂ റിക്കവറി നടപടികൾ നേരിടുന്നവർ, കോടതി വ്യവഹാരങ്ങളുള്ളവർ എന്നിവർക്ക് അവസരം പ്രയോജനപ്പെടുത്താം. അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ നേരിട്ട് ബന്ധപ്പെടാൻ കഴിയുന്ന ഫോൺനമ്പർ സഹിതം 28ന് മുമ്പായി പിറവം ജലഅതോറിറ്റി സബ് ഡിവിഷൻ ഓഫീസിൽ നേരിട്ടോ aeephspkwapvm@gmail.com എന്ന ഇ-മെയിലിലോ സമർപ്പിക്കണമെന്ന് അസി. എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു.