കളമശേരി: ദേശീയപാതയോരത്തും എൻ.എ.ഡി റോഡിലും മാലിന്യം കുന്നുകൂടുമ്പോഴും നഗരസഭാ അധികൃതർ അനാസ്ഥ തുടരുന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങൾ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു. എൽ.ഡി.എഫ് ലീഡർ ടി.എ അസൈനാരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. മാലിന്യം സമയബന്ധിതമായി നീക്കംചെയ്യാമെന്നും എൻ.എ.ഡി റോഡിൽ മാലിന്യം നിക്ഷേപിച്ചവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും സെക്രട്ടറി നൽകിയ ഉറപ്പിലാണ് പ്രതിഷേധം അവസാനിപ്പിച്ചത്.