കളമശേരി: പ്രസാധക രംഗത്തെ സ്ത്രീകൂട്ടായ്മയായ സമത, കഥാകാരി കെ.സരസ്വതിയമ്മയുടെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയ 2021ലെ ജ്വാല അവാർഡ് ഡോ.എം.ലീലാവതിക്ക് സമ്മാനിച്ചു. ആദരപത്രവും ഫലകവും 20,000 രൂപയുമടങ്ങുന്നതാണ് പുരസ്കാരം. ചടങ്ങിൽ സമത പ്രസിദ്ധീകരിച്ച, രഞ്ജിത് ചിറ്റാടെയും മനു മുകന്ദനും ചേർന്നെഴുതിയ ആമസോൺ: നരഭോജികൾ കാടേറുമ്പോൾ എന്ന പുസ്തകവും നൽകി. തൃക്കാക്കരയിലെ വസതിയിൽ നടന്ന ചടങ്ങിൽ സമത ഭാരവാഹികളായ പ്രൊഫ. ടി.എ.ഉഷാകുമാരി, ബിലു പത്മിനി നാരായണൻ എന്നിവർ പങ്കെടുത്തു.