മരട്: മത്സ്യത്തൊഴിലാളികളോടുള്ള സർക്കാരിന്റെ അവഗണനയ്ക്കെതിരെയും മത്സ്യഫെഡിലെ അഴിമതിക്കെതിരെയും ഇന്ധനവില വർദ്ധനവിനെതിരെയും മത്സ്യത്തൊഴിലാളി കോൺഗ്രസ് മരട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. മണ്ഡലം പ്രസിഡന്റ് സിബി സേവ്യറുടെ അദ്ധ്യക്ഷതയിൽ മരട് നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളി കോൺഗ്രസ് മുൻ ജില്ലാ പ്രസിഡന്റ് ആന്റണി കളരിക്കൽ, ഡി.സി.സി ജനറൽ സെക്രട്ടറി ആർ.കെ.സുരേഷ് ബാബു, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സി.ഇ.വിജയൻ, മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സുനില സിബി, സി.കെ.ജയരാജ്, വിദ്യാധരൻ, ശോഭ ചന്ദ്രൻ, പി.പി.സന്തോഷ്, ശകുന്തള പുരുഷോത്തമൻ, മിനി ഷാജി, ജയ ജോസഫ്, നജീബ് താമരക്കുളം, എൻ.കെ.സലീം, ഹസീന ജലാൽ, ജിഷാ വിപിൻ, മോളി ഡെന്നി തുടങ്ങിയവർ സംസാരിച്ചു.