കൊച്ചി: മുളവുകാട് പൊന്നാരിമംഗലത്ത് കായലിൽ വീണ വൃദ്ധന്റെ മൃതദേഹം ഫോർട്ടുകൊച്ചി കടൽത്തീരത്ത് കണ്ടെത്തി. പൊന്നാരിമംഗലം ഇത്തിതറവീട്ടിൽ ഫ്രാൻസിസ് ലിവേരയുടെ (80) മൃതദേഹമാണ് ഇന്നലെ ഉച്ചയോടെ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകിട്ട് 5.30ന് പുഴയുടെ സമീപത്ത് ഇരിക്കുകയായിരുന്ന ഇദ്ദേഹത്തെ കാണാതാകുകയായിരുന്നു. ഫ്രാൻസിസിന്റെ വടിയും ചെരിപ്പും പുഴയ്ക്കരികിൽ നിന്ന് കണ്ടെത്തിയിരുന്നു. മുളവുകാട് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോർട്ടത്തിനായി മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.