കൊച്ചി: കടവന്ത്ര മട്ടലിൽ ഭഗവതി ക്ഷേത്രത്തിൽ രാമായണ മാസാചരണത്തിന് ഇന്ന് തുടക്കമാകും. എല്ലാദിവസവും രാമായണ പാരായണം, ഗണപതിഹോമം, ഭഗവത്‌സേവ എന്നിവ ഉണ്ടായിരിക്കും. ചിങ്ങം ഒന്നിന് രാവിലെ നിറപുത്തിരിയും വൈകിട്ട് സർവൈശ്വര്യപൂജയും. കർക്കടക വാവുബലി ദിവസമായ 28ന് രാവിലെ 6മുതൽ 10വരെ ക്ഷേത്രമേൽശാന്തി ശ്രീരാജ് ശാന്തിയുടെ മുഖ്യകാർമ്മികത്വത്തിൽ ബലിതർപ്പണം നടത്തുമെന്ന് മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ അറിയിച്ചു