ആലുവ: തുരുത്തുമ്മൽ ശ്രീ വീരഭദ്രകാളി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തിന് തുടക്കമായി. ഗണപതിഹോമം ഭഗവതിസേവ രാമായണ പാരായണം, നാലമ്പല ദർശനയാത്ര, മഹാസത്‌സംഗം, വിവിധ ഭവനങ്ങളിൽ രാമായണ സത്‌സംഘം തുടങ്ങിയവ നടക്കും. എരുത്തിക്കാവ് ഭഗവതി ക്ഷേത്രത്തിൽ ആദ്യ സത്‌സംഗം നടന്നു.