c

കുറുപ്പംപടി: എ.എം റോഡിൽ ചെറുകുന്നം കവലയിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തോട് ചേർന്ന് ആഴത്തിലുള്ള കുഴി രൂപപ്പെട്ടു. ശക്തമായ മഴയിൽ റോഡിലെ ഒരു ഭാഗത്തെ ടാറിംഗ് ഒലിച്ചാണ് വലിയ കുഴിയുണ്ടായത്. കുഴിക്ക് സമീപത്തുകൂടി വാഹനങ്ങൾ പോകുമ്പോൾ റോഡ് ഇടിഞ്ഞ് അപകടസാധ്യത വർദ്ധിക്കുമെന്നതിനാൽ പ്രശ്നത്തിന് അടിയന്തര പരിഹാരം കാണണമെന്ന് മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് രാജു മാങ്കുഴ ആവശ്യപ്പെട്ടു.