
കളമശേരി: ഏലൂർ മുനിസിപ്പാലിറ്റിയിൽ വിവിധ വാർഡുകളിൽ നിന്ന് ശേഖരിച്ച മാലിന്യം, പ്ലാസ്റ്റിക് എന്നിവ 6-ാം വാർഡിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ഏലൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെൽത്ത് ഇൻസ്പെക്ടർ പ്രേംചന്ദിനെ ഉപരോധിച്ചു. മുനിസിപ്പൽ പ്രസിഡന്റ് വി.വി പ്രകാശൻ, മണ്ഡലം സെക്രട്ടറി, വി.എൻ വാസുദേവൻ, വാർഡ് കൗൺസിലർമാരായ എസ്. ഷാജി, കെ.ആർ.കൃഷ്ണപ്രസാദ്, പി.ബി.ഗോപിനാഥ്, സാജു തോമസ് വടശേരി, കെ.എൻഅനിൽകുമാർ എന്നിവർ പങ്കെടുത്തു.