ആലുവ: ചൂർണിക്കര പഞ്ചായത്ത് പി.എച്ച്.സി ഹോമിയോപ്പതി മൂന്നാംവാർഡിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പും ഡെങ്കിപ്പനി പ്രതിരോധ മരുന്ന് വിതരണവും ബോധവത്കരണക്ലാസും നടത്തി. മെഡിക്കൽ ക്യാമ്പ് കെ.എസ്. മുഹമ്മദ് ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. സ്മാർട്ട് അബാക്കസ് ക്ലാസ് ഷീല ജോസ് ഉദ്ഘാടനം ചെയ്തു. ഡോ. മിനിമോൾ രോഗപ്രതിരോധ ക്ലാസെടുത്തു.