കോതമംഗലം: കോതമംഗലം ടൗൺ യു.പി. സ്കൂളിലെ കിച്ചൺ,ടോയ്ലറ്റ് ബ്ലോക്കുകളുടെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ, കൗൺസിലർമാരായ കെ.എ.നൗഷാദ്,എൽദോസ് പോൾ, ബി.പി.സി കെ.ബി.സജീവ്, കൈറ്റ് കോ ഓർഡിനേറ്റർ എസ്.എം.അലിയാർ, ഹെഡ്മിസ്ട്രസ് സി.എം.ഉഷ, അദ്ധ്യാപക പ്രതിനിധി എം. ബി.ബുഷ്റ, എം.പി.ടി.എ ചെയർപേഴ്സൺ ജിൻസി ഷൈമോൻ തുടങ്ങിയവർ പ്രസംഗിച്ചു. എം എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 16.55 ലക്ഷം രൂപ ചെലവഴിച്ചാണ് കിച്ചൺ,ടോയ്ലറ്റ് ബ്ലോക്കുകൾ നിർമ്മിച്ചത്.