കുറുപ്പംപടി: വനിതാ ശിശുക്ഷേമ വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം തേൻകണം പദ്ധതി മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ചു. തുരുത്തി 62-ാം നമ്പർ അങ്കണവാടിയിലെ കുട്ടികൾക്ക് തേൻ നൽകി പഞ്ചായത്ത് പ്രസിഡന്റ് പി.പി.അവറാച്ചൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം ഷൈമി വർഗീസ്, അങ്കണവാടി ടീച്ചർ ചിന്നമ്മ, അഞ്ജു എന്നിവർ പ്രസംഗിച്ചു.