അങ്കമാലി: നഗരസഭ 15, 17 വാർഡുകളുടെ സംയുക്താഭിമുഖ്യത്തിൽ അങ്കമാലി ലിറ്റിൽഫ്ലവർ ആശുപത്രിയുടെ സഹകരണത്തോടെ വൃക്ക, പ്രമേഹ രോഗങ്ങളുമായി ബന്ധപ്പെട്ട് ബോധവത്കരണക്യാമ്പ് സംഘടിപ്പിച്ചു. സെന്റ്.ജോൺസ് ചാപ്പൽ ഹാളിൽ നെടുമ്പാശേരി പൊലീസ് ഇൻസ്പെക്ടർ പി.എം. ബൈജു ഉദ്ഘാടനം ചെയ്തു. കൗൺസിലർ രജിനി ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. ടി.വൈ ഏല്യാസ് മുഖ്യപ്രഭാഷണം നടത്തി. ഉഷ ആന്റണി, അമ്പിളി ആന്റണി എന്നിവർ ക്ലാസ് നയിച്ചു. മേരി ജോണി, ഹെൽബി ജോസ്, ജിഷ ലെനിൻ, ഷീജ ജോസ്, ജിജോ ഗർവാസീസ് തുടങ്ങിയവർ സംസാരിച്ചു.